വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍കല്ലിലേക്ക് സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിച്ചു. മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരംകവലയില്‍ നടന്ന ചടങ്ങില്‍ മാണി സി എംഎല്‍എ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരം കവലയില്‍ നിന്നും ആരംഭിച്ച് മൂന്നിലവ്, ഈരാറ്റുപേട്ട വഴി പാലാ വരെയാണ് സര്‍വ്വീസ് റൂട്ട്.
കുഴിത്തോട്ട് ഗ്രൂപ്പാണ് കാഞ്ഞിരംകവലയെയുംപ ാലായെയും ബന്ധിപ്പിച്ചു ബസ് സര്‍വീസ് ആരംഭിച്ചത്. പഴുക്കാക്കാനം , മങ്കൊമ്പ് ക്ഷേത്രം, ഈരാറ്റുപേട്ട വഴി സര്‍വീസ് പാലായിലെത്തും. പഴുക്കാക്കാനത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രമാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഉള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സഞ്ചാരികള്‍ക്കായി ബസ് ഇല്ലിക്കല്‍ കല്ലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വരെയും എത്തും. പാലായില്‍ നിന്നും 7.57, 12.20, 4.50 എന്നീ സമയങ്ങളിലും കാഞ്ഞിരം കവലയില്‍ നിന്നും രാവിലെ 5.30, 10.05, 2.40 എന്നീ സമയങ്ങളിലുമാണ് ട്രിപ്പ് ആരംഭിക്കുന്നത്. പാലാ ഭാഗത്തേയ്ക്ക് ഉള്ള ട്രിപ്പില്‍ രാവിലെ 06.05, 10.42, 3.15 എന്നീ സമയങ്ങളിലും പാലായില്‍ നിന്നുള്ള സര്‍വീസുകള്‍ രാവിലെ 9.18, 1.37, 6.05 എന്നീ സമയങ്ങളിലും ഇല്ലിക്കല്‍ കല്ലിന് സമീപമുള്ള പഴുക്കാക്കാനത്തെത്തും
ബസ് സര്‍വീസ് ആരംഭിച്ചതോടെ പഴുക്കാക്കാനം മേഖലയിലെ യാത്ര ക്ലേശത്തിനും പരിഹാരമായി. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്‍, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ഫെര്‍ണാണ്ടസ് ,ജോയി സ്‌കറിയാ, ടി ജെ ബെഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യ സര്‍വ്വീസിന് മൂന്നിലവ് മൂന്നിലവ് ടൗണ്‍ , പഴുക്കാക്കാനം എന്നീ സ്ഥലങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ സ്വീകരണം നല്കി . LDF കണ്‍വീനര്‍ അജിത്ത് ജോര്‍ജ്ജ് , DYFl മേഖലാ സെക്രട്ടറി ജസ്റ്റിന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ചാര്‍ലി ഐസക്ക് , ജിന്‍സി ഡാനിയേല്‍ ,ജോളി റ്റോമി ,ഇത്തമ്മ മാത്യൂ ,ജയിംസ് മാമന്‍ ,കേരളാ കോണ്‍ഗ്രസ് (എം)മണ്ഡലം പ്രസിഡന്റ് ടൈറ്റസ് ,ലോക്കല്‍ കമ്മറ്റി അംഗം സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments