Latest News
Loading...

INTUC തീക്കോയി ടൗണിൽ ധർണ നടത്തി.



തീക്കോയി : ക്ഷേമനിധി കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി തീക്കോയി ടൗണിൽ ധർണ നടത്തി. സെബാസ്റ്റ്യൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. 



ഈ സമരം സൂചന മാത്രമാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്ന ഒരു സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര, പി എച്ച് നൗഷാദ്, ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി ജെ ജോസ്, ബിനോയ് ജോസഫ്, കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് ഹരി മണ്ണുമഠം, യുഡിഎഫ്
 ചെയർമാൻ ജോയ് പൊട്ടനാനി, ഐഎൻടിയുസി കൺവീനർ സുരേഷ് പി ജി തുടങ്ങിയവർ ധർണയിൽ പങ്കെടുത്ത് സംസാരിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments