Latest News
Loading...

വർഷങ്ങളായി തരിശ് കിടന്ന കോക്കാട്ട് പാടശേഖരത്തിൽ ഇനി ചെറു ധാന്യങ്ങൾ വിളയും.




കോട്ടയം: എലിക്കുളം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ മുപ്പത്തിയഞ്ചു വർഷം തരിശായി കിടന്ന മല്ലികശ്ശേരി കോക്കാട്ട് പാടശേഖരത്ത് ചെറു ധാന്യങ്ങൾ വിതച്ചുതുടങ്ങി. മൂന്നര ഏക്കർ സ്ഥലത്താണ് ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നത്. ചോളം,ബിജ്‌റ, കൂവരക്, തിന, എണ്ണക്കുരുവായ സൂര്യകാന്തി എന്നിവയാണ് കൃഷി ചെയ്യുക. 


എലിക്കുളം ഗ്രാമ പഞ്ചായത്ത് ടൂറിസം ക്ലബ്ബ് പ്രസിഡന്റായ മാത്യു കോക്കാട്ടിന്റെ സ്ഥലത്താണ് കൃഷി ഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്.
 ചടങ്ങിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു. 




ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ , അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ, എലിക്കുളം ടൂറിസം ക്ലബ്ബ് സെക്രട്ടറി ജോസ്.പി. കുര്യൻ, കാപ്പു കയം പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, എലിക്കുളം നാട്ടു ചന്ത ഭാരവാഹികളായ രാജു അമ്പലത്തറ, മോഹന കുമാർ കുന്നപ്പള്ളിക്കരോട്ട്, എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments