Latest News
Loading...

ജനപ്രതിനിധികൾക്ക് അനുമോദന യോഗവും സമ്മേളനവും സംഘടിപ്പിച്ചു.




ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഉഴവൂർ ഇൻജെനാട്ട് വെട്ടം വാക്കേല് റോഡ് ന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് 35.25 ലക്ഷം രൂപയുടെ ഫണ്ട്‌ അനുവദിച്ച ജനപ്രതിനിധികൾക്ക് പ്രദേശവാസികൾ സ്വീകരണവും അനുമോദനവും നൽകി. 8 മീറ്റർ വീതിയും,3 കി നീളവും ഉള്ള ഉഴവൂർ പഞ്ചായത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് വഴിയാണ് വെട്ടം വാക്കേല് റോഡ്. വര്ഷങ്ങളായി തകർന്നു കിടന്നിരുന്ന ടി റോഡ് പുനർനിർമ്മിക്കുവാൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകുകയും രണ്ടു ഘട്ടമായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് റോഡ് നവീകരിക്കുവാൻ സാധിക്കുകയും ചെയ്തു . 


 റോഡ് ന് 15 ലക്ഷം രൂപ അഡ്വ മോൻസ് ജോസഫ് എം എൽ എ,10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു,5.50 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതം,, ജോസ് കെ മാണി എം പി യുടെ ശ്രമഫലമായി പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 4.75 ലക്ഷം രൂപ എന്നിങ്ങനെ 35.25 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആണ് രണ്ടു ഘട്ടമായി പൂർത്തീകരിച്ചത് എന്നും ഫണ്ട്‌ അനുവദിച്ച ജനപ്രതിനിധികൾക്ക് നന്ദി അറിയിക്കുന്നതയും വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.




സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. അഡ്വ മോൻസ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഈ വഴി നിർമ്മിക്കുന്നതിനു ആദ്യകാലങ്ങളിൽ നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുഷമ രാമചന്ദ്രൻ, ആദ്യമായി വഴിക്കായി സ്ഥലം നൽകിയ ജോസഫ് അമ്മായികുന്നേൽ എന്നിവരെ യോഗം അനുമോദിച്ചു. കുടുംബശ്രീ വാർഡ് ചെയർപേഴ്സൺ രാഖി അനിൽ യോഗത്തിന് കൃതജ്ഞത അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments