Latest News
Loading...

പാലായിൽ എൽഡിഎഫ് കൺവൻഷനുകൾ നാളെ പൂർത്തീകരിക്കും




പാലാ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ച് മണ്ഡലം കൺവൻഷനുകൾക്ക് നാളെ  സമാപനം.  മേലുകാവ് പഞ്ചാത്തിൽ ആരംഭിച്ച മണ്ഡലം സമ്മേളനം നാളെ  പാലാ നഗരസഭയിൽ സമാപിക്കും. പാലായിൽ നേതൃസംഗമവും നടക്കും. മൂന്ന് ദിനങ്ങളിലായാണ് കൺവൻഷനുകൾ പൂർത്തീകരിച്ചത്. 


നാളെ കടനാട്, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കൺവൻഷൻ നടത്തും. ഇന്നലെ മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, രാമപുരം, കരൂർ, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിലെ കൺവൻഷനുകൾ പൂർത്തീകരിച്ചു.  




വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകൾ ജോസ് കെ. മാണി എംപി, പ്രഫ. ലോപ്പസ് മാത്യു, അഡ്വ. കെ. അനിൽകുമാർ, ലാലിച്ചൻ ജോർജ്, അഡ്വ. വി.ടി തോമസ്, തോമസ് ഉഴുത്തുവാൽ, ബെന്നി മൈലാടൂർ, ബാബു കെ. ജോർജ്, പീറ്റർ പന്തലാനി, ഡോ. തോമസ് സി.കാപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്തു. 
ഇന്ന് നടക്കുന്ന കടനാട് കൺവൻഷൻ സിപിഎം സംസ്ഥാനസമിതിയം അഡ്വ. കെ. അ നിൽകുമാറും മുത്തോലി കൺവൻഷൻ അഡ്വ. ജോസ് ടോമും ഉദ്ഘാടനം ചെയ്യും. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments