Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പുതിയ ഹോസ്പിറ്റൽ ഒ പി ബ്ലോക്ക്‌ കെട്ടിട്ട ഉദ്ഘാടനം




2 കോടി 20 ലക്ഷം രൂപ മുടക്കി നിർമിച്ച ഈരാറ്റുപേട്ട ബ്ലോക്ക്‌ ഘടക സ്ഥാപനമായ ബ്ലോക്ക്‌ സാമൂഹിക ആരോഗ്യ കേന്ദ്രം ഇടമറുകിൽ പുതിയതായി നിർമിച്ച ഒ പി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം  മാർച്ച് 3ആം തീയതി ഞായറാഴ്ച 12.30 ന്  ആരോഗ്യ കുടുംബക്ഷേമ വകുപ്പ്  മന്ത്രി  വീണ ജോർജ്   ഓൺലൈനായി നിർവഹിക്കും. 


സമ്മേളനത്തിൽ ബഹുമാന്യനായ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
വിശിഷ്ടാതിഥികളായി തോമസ് ചാഴിക്കാടൻ എംപിയും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവും,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
 




ഉദ്ഘാടന സമ്മേളനത്തിലേക്ക് എല്ലാ നാട്ടുകാരുടെയും മഹനീയ സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുന്നതായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ശ്രീകല ആർ, വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലിൽ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ഡിവിഷൻ മെമ്പർ ജെറ്റോ ജോസ് എന്നിവർ അറിയിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments