Latest News
Loading...

സി.പി. ചന്ദ്രൻ നായർക്ക് സ്ഥാനം പോയി

സി.പി. ചന്ദ്രൻ നായർ തിരി കൊളുത്തുന്നു


 പാലായിൽ LDF തിരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമായ സി.പി. ചന്ദ്രൻ നായർക്ക് സ്ഥാനം തെറിച്ചു. തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത ചന്ദ്രൻ നായർ ജോസ് കെ മാണിക്ക് ശേഷം തിരി കൊളുത്തുകയും ചെയ്തിരുന്നു. എൻ.എസ്.എസ്. നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. . പകരം ചുമതല നിലവിലെ വൈസ് പ്രസിഡൻ്റ് രാമപുരം പി.എസ്. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് നൽകി. മറ്റുള്ള കമ്മറ്റിയംഗങ്ങളെ മുഴുവൻ അഡ്മിനിസിട്രേറ്റീവ് കമ്മറ്റി അംഗങ്ങളാക്കി . 



കഴിഞ്ഞ 13നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. പാലാ കുരിശു പള്ളി ജംഗ്ഷനിലാണ് നിയോജകമണ്ഡല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൻ്റെ പ്രവർത്തനം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മീനച്ചിൽ യൂണിയൻ പ്രസിഡൻറായി സേവനം നടത്തിയ ആളാണ് ചന്ദ്രൻ നായർ. എൻ.എസ്.എസ്. ഡയറക്‌ടർ ബോർഡ് അംഗവുമാണ്. പാലാ നഗരസഭയിൽ മുൻ കൗൺസിലറായിരുന്നു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments