Latest News
Loading...

തിളക്കം 2024 -സെൻറ് മേരിസ് ജി .എച്ച്. എസ് .എസ് . പാലാ




 അധ്യയന വർഷത്തിന്റെ അക്കാദമിക മികവുകൾ തിളക്കം 2024 എന്നപേരിൽ സെൻ്റ് മേരീസ് സ്കൂളിൽ സാഘോഷം നടത്തപ്പെട്ടു .  സമ്മേളനത്തിൽ അധ്യക്ഷപദം അലങ്കരിച്ചത് പാലാ ബി.പി.ഒ.  ജോളി മോൾ ഐസക് ആണ്. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . 



ലിറ്റിൽകൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ് സ്വാഗതം ആശംസിക്കുകയും,സ്റ്റാഫ് പ്രതിനിധി ഫാദർ ലിജോ മാപ്രക്കരോട്ട് ,പി.ടി.എ. പ്രസിഡൻറ് ശ്രീ പാട്രിക് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു .




തുടർന്ന് കുട്ടികൾ തങ്ങൾ വിദ്യാലയത്തിൽ നിന്നും ആർജ്ജിച്ചെടുത്ത ശേഷികൾ ക്രിയാത്മകമായി അവതരിപ്പിച്ചു .ഇത് ഏവരിലും അത്ഭുതവും കൗതുകവും അഭിമാനവും ഉണർത്തി. പാഠ്യപാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് ഉള്ള  അവഗാഹവും സർഗ്ഗാത്മകശേഷിയും തിളക്കം 2024ന് മാറ്റുകൂട്ടി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments