Latest News
Loading...

കട്ടിൽ വിതരണം ചെയ്തു



പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ 2023 - 24 വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികജാതി, പൊതുവിഭാഗം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 1.68 ലക്ഷം രൂപ ചിലവിൽ 36 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.  പനച്ചിപ്പാറ ഗ്രാമപഞ്ചായത്ത് കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗീതാ നോബിൾ വിതരണോദ്ഘാടനം നിർവഹിച്ചു.


 ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ആർ. മോഹനൻ നായർ, വിഷ്ണു രാജ്, സുശീലാ മോഹൻ, ബിന്ദു അജി, ബിന്ദു അശോകൻ, ഓൾവിൻ തോമസ്, ഉഷ കുമാരി, ഐ.സി.ഡി.എസ് സൂപ്രവൈസർ മെർലിൻ ബേബി എന്നിവർ പങ്കെടുത്തു.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments