Latest News
Loading...

വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറി കത്തി നശിച്ചു.



രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ 5യാണ് ഫാക്ടറിയില്‍ തീ പടര്‍ന്നത്. രാവിലെ  പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.


ഫയര്‍ ഫോഴ്‌സിന്റെ നാലോളം യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 




തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. രാമപുരം കേന്ദ്രമായി പ്രവര്‍ത്തനം നടത്തിവന്നിരുന്ന ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് അഗ്‌നിക്കിരയായത്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments