Latest News
Loading...

പൂഞ്ഞാര്‍ സംഭവം അപലപനീയം. സര്‍വ്വകക്ഷി യോഗം




വെള്ളിയാഴ്ച പൂഞ്ഞാര്‍ തെക്കേക്കര  സെന്റ് മേരീസ് ദേവാലയ ഗ്രൗണ്ടില്‍ ഉണ്ടായ  നിയമവിരുദ്ധ നടപടികള്‍ അപലപനീയവും ഖേദകരമാണെന്നും ഈരാറ്റുപേട്ട നഗരസഭയില്‍ കൂടിയ സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെയും ജനങ്ങള്‍ കരുതിയിരിക്കണമെന്നും യോഗം മുന്നറീയിപ്പ് നല്‍കി.



നഗരസഭ മുന്‍കൈയെടുത്താണ് ഈ യോഗം വിളിച്ചുചേര്‍ത്ത്. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് ഇല്ല്യാസ് സ്വാഗതം പറഞ്ഞു അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊ റോന ചര്‍ച്ച് വികാരി  സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, നൈനാര്‍ പള്ളി ഇമാം  അഷറഫ് മൗലവി, പി.ഇ.മുഹമ്മദ് സക്കീര്‍ ,അഫ്‌സറുദ്ദീന്‍, എന്‍.കെ.മുഹമ്മദ് സ്വാലിഹ് ,നാസര്‍ വെള്ളൂപ്പറമ്പില്‍, അനസ് പാറയില്‍, പി.ആര്‍.ഫൈസല്‍ ,അഡ്വ.ജയിംസ് വലിയ വീട്ടില്‍, റ്റി.ഡി.മാത്യൂ. കെ.സുനില്‍കുമാര്‍, ശശികുമാര്‍ ,പി.എച്ച്.നൗഷാദ്, അനസ് നാസര്‍, അഫ്‌സാര്‍ മുരിക്കോലില്‍, ഷഹീര്‍ കരുണ ,കെ.ഐ.നൗഷാദ്, സ നൗഫല്‍ ഖാന്‍ , കെ.എന്‍.ഹുസൈന്‍, നിഷാദ് നടയ്ക്കല്‍, റഫീഖ് പട്ടരു പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. 





പിന്നീട് ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദറിന്റെ  നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം പൂഞ്ഞാര്‍ സെന്റ് മേരീസ് ചര്‍ച്ച് സന്ദര്‍ശിച്ചുവെങ്കിലും ഈ വിഷയത്തില്‍ ബിഷപ്പിന്റെ അനുമതിയോടുകൂടി മാത്രമെ സംസാരിക്കാനാവൂ എന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഘം മടങ്ങി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments