കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന
വികസിത് ഭാരത് സങ്കൽപ യാത്ര ഉഴവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക യാണ് യാത്രയുടെ ഉദ്ദേശം.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് തങ്കച്ചൻ ഉത്ഘാടനം ചെയ്തു. ജയിംസ് മാത്യു അദ്ധ്യക്ഷൻ ആയിരുന്നു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിറിയക് കല്ലട,സുരേഷ് vk,ജോണി പി സ്റ്റീഫൻ ,ഫാക്ട് പ്രതിനിധി അലീന ചാക്കോ,KVK പ്രതിനിധി കരോത്സാ സെബാസ്റ്റ്യൻ ,പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു. ലിൻസി പാംപ്ലാനി സ്വാഗതവും പറഞ്ഞു .വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments