Latest News
Loading...

വികസന സെമിനാർ സംഘടിപ്പിച്ചു




പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. 




ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. യു. വർക്കി അധ്യക്ഷത വഹിച്ചു.
 യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കായി കില പ്രധിനിധി രാജേന്ദ്ര പ്രസാദ് പരിശീലന ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അക്ഷയ് ഹരി, ബി. അജിത്കുമാർ നെല്ലിക്കചാലിൽ, 



ഗ്രാമ പഞ്ചായത്തംഗങ്ങളായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ്, സജിമോൻ മാത്യു, ആനിയമ്മ സണ്ണി, ബീന മധുമോൻ, സജി സിബി, എം. കെ. അനിൽകുമാർ, പി. ജി. ജനർദാനൻ, പി. ടി. നിഷ, സെക്രട്ടറി ടി. ജി. തോമസ്, കില പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments