Latest News
Loading...

മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം




 മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ജനുവരി 12ന് ആരംഭിക്കും. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീത സംഗാനന്ദജി മഹരാജ് ധ്വജാരോഹണം  നടത്തി സമ്മേളനം ആരംഭിക്കുന്ന സംഗമം  കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും.  പ്രബുദ്ധ കേരളം മ പത്രാധിപർ സ്വാമി നന്ദാത്മദാനന്ദജി മഹരാജ് വിവേകാനന്ദ സന്ദേശം നൽകും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി ആർ രാജശേഖരൻ  മുഖ്യപ്രഭാഷണം നടത്തും.




വിവിധ ദിവസങളിലായി പ്രഗത്ഭർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഉണ്ടാവും. രണ്ടാം ദിനം ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നൻ മാസ്റ്റർ പ്രഭാഷണം നടത്തും. 
 മൂന്നാം ദിനം സുപ്രസിദ്ധ പിന്നണി ഗായിക ശ്കോട്ടയം ആലീസിന്റെ അധ്യക്ഷതയിൽ ചേരുന്ന നാരീശക്തി സമന്വയം എന്ന മാതൃ സംഗമത്തിൽ മഹിളാസമയം പ്രാന്ത സംയോജിക അഡ്വ ജി. അഞ്ജനാ ദേവി സംസാരിക്കും. നാലാം ദിവസം ബിജെപി ഇൻറലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ശങ്കു ടി ദാസ് എന്ന വിഷയത്തിൽ സംസാരിക്കും. 



സമാപന സമ്മേളനത്തിൽ ആർഎസ്എസ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ശ്രീ ജെ. നന്ദകുമാർ സംസാരിക്കും. സനാതന ധർമ്മ സംരക്ഷണത്തിന് വിലയേറിയ സംഭാവനകൾ നൽകുന്നവരെ ആദരിക്കുവാൻ മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ഏർപ്പെടുത്തിയിട്ടുള്ള ഡോ.പി ചിദംബരനാഥ് സ്മാരക വീര മാരുതി പുരസ്കാരം കേരളത്തിൽനിന്ന് പോയ കർസേവകരെ നയിച്ച വി കെ വിശ്വനാഥന് , ആർഎസ്എസ് പൊൻകുന്നം ജില്ലാ സംഘചാലക് കെ എൻ ആർ നമ്പൂതിരി സമർപ്പിക്കും . പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള പ്രഭാഷണം അഡ്വക്കേറ്റ് എസ് ജയസൂര്യൻ നടത്തും. 
മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗത്തുനിന്നും കർസേവയിൽ പങ്കെടുത്ത കർസേവകരെ ആദരിക്കും. വിവിധ മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച ആളുകളെ അനുമോദിക്കുo.ശാന്തനു എൻഡോവ്മെന്റ് മീനച്ചിൽ താലൂക്കിലെ കായികരംഗത്ത് മികവ് പുലർത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സമർപ്പിക്കും .
വാർത്താ സമ്മേളനത്തിൽ കെ കെ ഗോപകുമാർ , വി സി ചന്ദ്രൻ , ടി എൻ രാജൻ ഡോക്ടർ എൻ കെ മഹാദേവൻ ,പ്രവീൺ ഹരിദാസ് ,സി കെ അശോക് കുമാർ എന്നിവർ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments