Latest News
Loading...

കലണ്ടർ പുറത്തിറക്കി.





പ്രവിത്താനം - സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ 2024 വർഷത്തെ കലണ്ടർ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ബെർക്മാൻസ് കുന്നുംപുറത്തിന് നൽകി പ്രകാശനം ചെയ്തു. മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന കലണ്ടർ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. 



തൻ്റെ പൂർവവിദ്യാലയത്തിൽ നിന്ന് ഇത്തരം മാതൃകാപരമായ ഒരു പ്രവർത്തനം സമൂഹത്തിന് സമർപ്പിക്കപ്പെട്ടത് ഏറെ അഭിമാനകരമാണെന്ന് ഫാ. ബെർക്മാൻസ് കുന്നുംപുറം പറഞ്ഞു.
സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളുടെയും ഫോട്ടോയും സ്കൂളിൽ ആചരിക്കേണ്ട ഒരു വർഷത്തെ മുഴുവൻ ദിനാചരണങ്ങളും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. 

സ്കൂളിൽ കഴിഞ്ഞ വർഷം നടന്ന എല്ലാ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ എല്ലാ കുട്ടികൾക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും സൗജന്യമായി നൽകുന്നതിന് വേണ്ടി ആയിരത്തിൽപരം കോപ്പികളാണ് തയ്യാറാക്കിയിരിക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments