പാലാ തൊടുപുഴ റോഡില്‍ ഐങ്കാമ്പില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കരിങ്കുന്നം പോയി തിരികെ വരികയായിരുന്ന പാലാ വള്ളിച്ചിറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഡസ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഇടതുസൈഡില്‍ തന്നെയുള്ള വൈദ്യുതി തൂണിലാണ് വാഹനം ഇടിച്ചത്. പോസ്റ്റ് തകര്‍ന്നു വാഹനത്തിന് മുകളിലേയ്ക്ക് വീണു. വാഹനത്തിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.
വൈദ്യുതി ലൈന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഐങ്കൊമ്പ് കവലയിലും പരിസരങ്ങളിലും രാത്രി വൈദ്യുതി മുടങ്ങി. തൊടുപുഴ റൂട്ടില്‍ രാമപുരം റോഡിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments