Latest News
Loading...

ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കമായി.



സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക വാളകം സെന്റ് ലൂക്ക്‌സ് സി.എസ്.ഐ. പള്ളിയുടെ 150 മത് ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കമായി. ബുധനാഴ്ച 3.45 ന് വാദ്യമേളങ്ങളോടു കൂടിയ ഘോഷയാത്ര, 6.30 ന് ആരാധന, വിശുദ്ധ സംസർഗ്ഗം എന്നിവക്ക് റവ. ജസ്റ്റിൻ തമ്പി നേതൃത്വം നൽകും. വ്യാഴാഴ്ച നാലിന് ഘോഷയാത്ര, 6.30 ന് ആരാധന, വിശുദ്ധ സംസർഗ്ഗം എന്നിവക്ക് റവ. അനുപ് ജോർജ് നേതൃത്വം നൽകും. 



സമാപന ദിവസമായ വെള്ളിയാഴ്ച 8.30 ന് അഭിവന്ദ്യ തിരുമേനിമാർക്ക് സ്വീകരണം. ഒൻപതിന് പാണ്ടിപ്ലാക്കൽ പ്രഥമ പള്ളിത്തറയിൽ നിന്നും ഘോഷയാത്ര, 10 ന്  ആരാധനാ, വിശുദ്ധ സംസർഗ്ഗം, മൂന്നിന് പൊതുസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി. സുവനീർ പ്രകാശനം നടത്തും,  മാണി സി. കാപ്പൻ എം.എൽ.എ. 80 വയസിന് മുകളിൽ പ്രായമുള്ളവരെ ആദരിക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments