Latest News
Loading...

ശാസ്ത്രോത്സവ വിജയികളെ നഗരസഭ അനുമോദിച്ചു.



കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് നേട്ടം കൈവരിച്ച മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രതിഭകളെ ഈരാറ്റുപേട്ട നഗരസഭ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ കൂടിയ അനുമോദന യോഗം നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.




 സംസ്ഥാന തലത്തിൽ വാർത്ത വായന മത്സരത്തിലും , സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിലും പ്രവ്യത്തി പരിചയ ഇനമായ വെജിറ്റബിൾ പ്രിന്റിങ്ങിലും  ഒന്നാമതെത്തിയ , മിനമറിയം നവാസ്, ആസിയ നിസാം, ലാസിമ അൻസാരി, ആദിലാ മോൾ എം.എൻ എന്നിവർക്ക്  പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു.  ശാസ്ത്രോത്സവത്തിലെമറ്റ് വിവിധ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ സ്കൂളിലെ 27 കുട്ടികൾക്കും മെഡലുകൾ നഗരസഭയുടെ ഉപഹാരമായി നൽകി. 

ഈ പരിപാടിയോടനുബന്ധിച്ച് മികവു പുലർത്തിയ ഇനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. സ്കൂളിനുള്ള പ്രത്യേക ട്രോഫി നഗരസഭാദ്ധ്യക്ഷയിൽ നിന്നും പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും ചേർന്ന് ഏറ്റുവാങ്ങി.പ്രിൻസിപ്പൽ ഫൗസിയാ ബീവി, ഹെഡ്മിസ്ട്രസ്, ലീന എം.പി എം.എഫ് അബ്ദുൽ ഖാദർ, നിജാസ് എച്ച് എന്നിവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments