Latest News
Loading...

ഫണ്ട് എങ്ങോട്ടുപോയി. കരൂര്‍ പഞ്ചായത്തില്‍ മെംബറുടെ ധര്‍ണാസമരം




ജല്‍ജീവന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് സമാഹരിച്ച തുക ചെലവഴിച്ചതിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ ധര്‍ണാസമരം. കരൂര്‍ പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുട ഓഫീസിന് മുന്‍പിലാണ് വള്ളിച്ചിറ വെസ്റ്റ് വാര്‍ഡ് അംഗം പ്രിന്‍സ് അഗസ്റ്റിന്‍ സമരം നടത്തിയത്. 



74401 രൂപ പഞ്ചായത്ത് ഉദ്ഘാടനത്തിനായി ചെലവഴിച്ചെന്നാണ് കണക്ക്. വാട്ടര്‍ അതോറിറ്റി അസി. എന്‍ഡീനയറുടെ പ്രത്യേക ഫണ്ടില്‍ നിന്നും 90000 രൂപയും ലഭിച്ചു. കൂടാതെ കരാറുകാരില്‍ നിന്നും 110000 രൂപലഭിച്ചതായും രേഖകള്‍ സൂചിപ്പിക്കുന്നതായി പ്രിന്‍സ് പറയുന്നു. എന്നാല്‍ ഇത്രയും രൂപയോളം സമ്മേളനത്തിന് ചെലവായതായി കാണുന്നില്ലെന്നാണ് പ്രിന്‍സിന്റെ വാദം. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ എത്ര രൂപ ചെലവായെന്നും ബാക്കി തുക എവിടെയന്നും ആരാഞ്ഞെങ്കിലും പ്രസിഡന്റ് കണക്ക് വ്യക്തമാക്കാന്‍ തയാറായില്ലെന്നാണ് പ്രിന്‍സിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് സെക്രട്ടറി ഓഫീസിന് മുന്നില്‍ പ്രിന്‍സ് സമരം ആരംഭിച്ചത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments