Latest News
Loading...

ഇലവീഴാപൂഞ്ചിറയില്‍ ഇലവീഴാന്‍ ഇടമില്ല




ക്രിസ്തുമസ് അവധിക്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇലവീഴാപൂഞ്ചിറ. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയായ പൂഞ്ചിറയിലേയ്ക്ക് മികച്ച റോഡ് തയാറായതോടെ 100 കണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടേയ്‌ക്കെത്തുന്നത്. സൂര്യോദയവും സൂര്യാസ്തമനവും വീക്ഷിക്കാന്‍ പറ്റിയ ഇടം കൂടിയായ ഇലവീഴാപൂഞ്ചിറയില്‍ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. 



ഇവിടേയ്‌ക്കെത്തുന്നവര്‍ റോഡിന്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ടാറിംഗിന് ശേഷമുള്ള ഭാഗങ്ങളിലേയ്ക്ക് വാഹനമൊതുക്കാന്‍ പാടായതിനാല്‍ ഇരുഭാഗത്തും വാഹനങ്ങള്‍ നിറയുന്നതോടെ റോഡിലൂടെ ഇരുവശത്തേയ്ക്കും വാഹനങ്ങളെത്തുന്നത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. അതേസമയം, സ്ഥലത്ത് സഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പോകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഡോര്‍മറ്ററി, ടോയ്‌ലെറ്റ് അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഉടനേര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments