Latest News
Loading...

തിടനാട് ജി വി എച്ച് എസ് എസിൽ ക്രിസ്മസ് ആഘോഷം




തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ കെങ്കേമമായി ക്രിസ്മസ് ആഘോഷിച്ചു.H M ,K B സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിടനാട് സെന്റ് ജോസഫ് പള്ളി വികാരി റവ.ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ ക്രിസ്മസ് സന്ദേശം നൽകി. 



പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ,സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്, SMC ആക്ടിങ് ചെയർമാൻ നിബു സെബാസ്റ്റ്യൻ,MPTA പ്രസിഡന്റ് ആഷാ ഷെൽജി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് നടന്ന ക്രിസ്മസ് കരോൾ, ഗാന-നൃത്ത വേള പരിപാടിയെ ഏറെ മിഴിവുറ്റതാക്കി.പരിപാടികൾക്ക് അമ്പിളി ജോസ്,അഡ്വ.പോൾ ജേക്കബ്, ജ്യോതിലക്ഷ്മി, ഖദീജ,ദേവപ്രിയ , സൗമ്യ എന്നിവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments