എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന 9-മത് ശിവഗിരി-ഗുരുകുലം തീർത്ഥാടന പദയാത്ര ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ നിന്നും ശിവഗിരി കുന്നിലേക്ക് പുറപെട്ടു. പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ് പത്മകുമാർ, മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേലിന് ധർമ പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ, ശാഖാ, ശാഖാ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ തുടങ്ങി നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കാളികളായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments