Latest News
Loading...

അനുഗ്രഹപ്പൂമഴ പെയ്തിറങ്ങി,പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു
പാലാ: ദൈവാനുഗ്രഹത്തിന്റെ അഞ്ചു ദിനങ്ങള്‍ സമ്മാനിച്ച് രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ആത്മാവിലും വചനത്തിലും ഉണര്‍വുള്ളവരായി വിശ്വാസിസമൂഹം ക്രിസ്മസിനായി ഒരുങ്ങി. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്മനാലും ടീമുമാണ് അഞ്ചു ദിനം നീണ്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചത്. പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരിതെളിച്ച കണ്‍വെന്‍ഷന്റെ വിവിധ ദിവസങ്ങളില്‍ രൂപതാധ്യക്ഷനും വികാരി ജനറാള്‍മാരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ജപമാല, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചനസന്ദേശം, കുമ്പസാരം, കൗണ്‍സിലിംഗ്, സ്തുതി ആരാധന, സൗഖ്യശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ എന്നിവ കോര്‍ത്തിണക്കിയായിരുന്നു ഇപ്രാവശ്യത്തെ കണ്‍വെന്‍ഷന്‍.ഫാ.ഡൊമിനിക് വാളന്‍മനാല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.സ്‌കറിയ മറ്റത്തില്‍, ഫാ.ജേക്കബ് തൈശേരിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
സമാപന ദിനമായ ഇന്നലെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നല്‍കി. ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ സമാപനത്തോ
നുബന്ധിച്ച് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും യുവജന വര്‍ഷാരംഭത്തിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു.
കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്സി സി എം സി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ് സി സി എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്കും ബി വിഭാഗത്തില്‍ സെന്റ് തോമസ് രത്‌നഗിരി, സെന്റ് മേരീസ് മൂഴൂരും സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും സെന്റ് മേരീസ് ഭരണങ്ങാനവും സമ്മാനാര്‍ഹരായി.
 പബ്ലിസിറ്റി, വോളണ്ടിയര്‍, വിജിലന്‍സ്, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുമ്പസാരം, ഫിനാന്‍സ്, ട്രാഫിക്, ലൈറ്റ് & സൗണ്ട്, സ്റ്റേജ്, കുടിവെള്ളം, ഫുഡ്, അക്കമൊഡേഷന്‍ തുടങ്ങിയ കമ്മിറ്റികള്‍ സുഗമമായ പ്രവര്‍ത്തനമാണ് നടത്തിയത്.

കണ്‍വെന്‍ഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.കുര്യന്‍ മറ്റം, ഫാ.ജോസഫ് മുകളേപ്പറമ്പില്‍, ഫാ.തോമസ് വാലുമ്മേല്‍, ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, ഫാ. ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഫാ. ജോസ് കാക്കല്ലില്‍, ഫാ.തോമസ് കിഴക്കേല്‍, ഫാ.മാത്യു പുല്ലുകാലായില്‍, ഫാ.ക്രിസ്റ്റി പന്തലാനിയ്ക്കല്‍,ഫാ.മാണി കൊഴുപ്പന്‍കുറ്റി, ഫാ.ജോര്‍ജ് നെല്ലിക്കുന്ന്‌ചെരിവുപുരയിടം, സിസ്റ്റര്‍ ആന്‍ ജോസ്, ജോര്‍ജുകുട്ടി ഞാവളളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റിയന്‍ കുന്നത്ത്, ബാബു തൊമ്മനാമറ്റം, ബിനു വാഴേപറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, മാത്തുക്കുട്ടി താന്നിയ്ക്കല്‍, ജോണ്‍സണ്‍ തടത്തില്‍, ഷാജി ഇടത്തിനകത്ത്, ബെന്നി പുലിമറ്റത്തില്‍ എന്നിവര്‍ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.

സുഗമമായ ഗതാഗതക്രമീകരണത്തിന് പാലാ ഡി വൈ എസ് പി എ ജെ തോമസ്, എസ് എച്ച് ഓ കെ.പി.ടോംസണ്‍, എസ് ഐ എം ഡി അഭിലാഷ്, ട്രാഫിക് എസ് ഐ എം സി രാജു, ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   
Post a Comment

0 Comments