Latest News
Loading...

തലനാട് കെ കെ ഷാജി എൽ ഡി എഫ് സ്ഥാനാർഥി




തലനാട് പഞ്ചായത്ത് നാലാം വാർഡ് മേലടുക്കത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ കെ ഷാജി എൽ ഡി എഫ് സ്ഥാനാർഥി. മേലടുക്കത്ത് ചേർന്ന എൽ ഡി എഫ് യോഗത്തിൽ കൺവീണർ പി എസ് സുനിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എൽഡി എഫ് നേതാക്കളായ കെ എം രാജേന്ദ്ര പ്രസാദ്, സലിം യാക്കിരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജനി സുധാകരൻ എന്നിവർ സംസാരിച്ചു. സിപിഐഎം



 മേലടുക്കം ബ്രാഞ്ച് അംഗമാണ് കെ കെ ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്നു. വാർഡിലെ കോൺഗ്രസ്‌ അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്. 13 അംഗം തലനാട് പഞ്ചായത്തിൽ എൽഡിഎഫ് എട്ട്, യു ഡി എഫ് നാല്, എൻസിപി ഒന്ന് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments