Latest News
Loading...

സ്വീകരണങ്ങൾ ഏറ്റുവാങ്ങി റോബിന്‍ ബസ് .




നാടുനീളെ പൊതുജനങ്ങളുടെയും ആരാധകരുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി റോബിൻ ബസ് സർവീസ് തുടരുന്നു. ഒരു സ്വകാര്യ ബസ്സിന് ലഭിക്കുന്ന അപൂർവമായ സ്വീകരണം ആയിരുന്നു നാടെങ്ങും ലഭിച്ചത്. നിയമത്തിന്റെ പിൻബലത്തിൽ ഓടാൻ ശ്രമിക്കുന്ന റോബിനെ പിഴയിട്ട് പൂട്ടാൻ മോട്ടോർ വാഹന വകുപ്പും വഴി നീളെയുണ്ട്.




പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ എംവിഡി പരിശോധിച്ച്‌ പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. ബസ് പിഴ അടയ്ക്കാതെ യാത്ര തുടരുകയാണ്. ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത് മനഃപൂര്‍വമാണെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു


കോടതി ഉത്തരവ് അവര്‍ പ്രതീക്ഷിച്ചില്ലെന്നും അതിന്റെ ജാള്യത മറക്കാനാണ് ശ്രമം എന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്ബത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് ബസ് ഉടമ പ്രഖ്യാപിച്ചിരുന്നു. ആരംഭിച്ചിരുന്നു.

എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും പാലായിലും കൊല്ലപ്പള്ളിയിലും നാട്ടുകാർ പുഷ്പഹാരത്തോടെ ബസിനെ സ്വീകരിച്ചു. ഇടമുറക്ക് സ്വദേശിയായ റോബിൻ ബസ് ഉടമ ഗിരീഷ് മന്ത്രിയെയും മോട്ടോർ വാഹന വകുപ്പിനെയും വെല്ലുവിളിച്ചാണ് ഇന്ന് രാവിലെ സർവീസുമായി തുടങ്ങിയത്. കഴിഞ്ഞതവണ പിടിച്ചെടുത്ത ബസ് തിരിച്ചു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബസ് പിടിച്ചെടുക്കരുതെന്ന് നിർദ്ദേശമുള്ളതിനാൽ പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. എന്നാൽ പിഴ അടക്കാൻ ഗിരീഷ് തയ്യാറായില്ല. തിങ്കളാഴ്ച റോബിന്റെ കേസ് കോടതി പരിഗണിക്കുന്നുണ്ട്. ഈ പിഴയുടെ ചെല്ലാൻ കോടതിയിൽ ഹാജരാക്കാനാണ് ഗിരീഷിന്റെ തീരുമാനം. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments