Latest News
Loading...

വനം വകുപ്പ് കായികമേളയ്ക്ക് പാലായിൽ തുടക്കമായി.



28-ാമത് സംസ്ഥാന വനം വകുപ്പ് കായികമേളയ്ക്ക് പാലായിൽ തുടക്കമായി. പാലാ നഗരസഭാ സ്റ്റേഡിയത്തിൽ  വനം വകുപ്പ്  മന്ത്രി എ കെ ശശീന്ദ്രൻ കായിക മേളയുടെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു.. മാണിസി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. യോഗത്തിൽ  പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്,  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.. 





പാല മുന്‍സിപ്പല്‍ സ്റ്റേഡിയം, പാല സെന്റ് തോമസ് കോളേജ്, അല്‍ഫോന്‍സാ കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, റൈഫിള്‍ ക്ലബ്ബ് മുട്ടം, മാന്നാനം കെ.ഇ. കോളേജ് എന്നീ വേദികളിലായാണ് മേള നടക്കുന്നത്. വനം വകുപ്പിനു കീഴിലുള്ള 5 സര്‍ക്കിളുകള്‍, വനം വകുപ്പിന്റെ സഹോദര സ്ഥാപനങ്ങളായ കെ.എഫ്.ഡി.സി., കെ.എഫ്.ആര്‍.ഐ, ബി.എഫ്.ഒ. ട്രൈനീസ് ടീം തുടങ്ങി 8 ടീമുകളും പങ്കെടുക്കും.

ആയിരത്തോളം പുരുഷ -വനിതാ കായികതാരങ്ങള്‍ ഉള്‍പ്പെടെ 1500 ലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കായികമേളയില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ 85 ഇനവും ഗെയിംസ് വിഭാഗത്തില്‍ 147 ഇനങ്ങളും ഉള്‍പ്പെടെ 232  ഇനങ്ങളില്‍ കായിക താരങ്ങള്‍ മാറ്റുരയ്ക്കും. സമാപന സമ്മേളനം17-ന് പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments