Latest News
Loading...

ഹെലനെ കണ്ടെത്താനായില്ല. തെരച്ചില്‍ മീനച്ചിലാറ്റിലും



ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനി ഹെലന് വേണ്ടി അതിരാവിലെ മുതല്‍ ആരംഭിച്ച തെരച്ചില്‍ ഉച്ചയായിട്ടും ഫലപ്രാപ്തിയിലെത്തിയില്ല. തോട് പൂര്‍ണമായും അരിച്ചുപെറുക്കിയ രക്ഷാപ്രവര്‍ത്തകര്‍ നിലവില്‍ മീനച്ചിലാറ്റിലാണ് തെരച്ചില്‍ നടത്തുന്നത്. ആറ്റിലൂടെ പാലാ ഭാഗത്തേയ്ക്ക് എത്തിയ സംഘം നിലവില്‍ കളരിയാമാക്കാല്‍ ചെക്ക്ഡാമിലും സമീപത്തുമാണ് തെരയുന്നത്. 




ചെക്ക്ഡാമില്‍ അടിഞ്ഞുകൂടി വലിയ മാലിന്യക്കൂമ്പാരവും തടികളും മാറ്റി പരിശോധിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇതിനായി ക്രെയിനെത്തിക്കും. അതേസമയം ആറ്റിലുള്ള അള്ളുകളില്‍പെട്ടാല്‍ കുടുങ്ങാനുള്ള സാധ്യതയും തെരച്ചില്‍സംഘം ചൂണ്ടിക്കാണിക്കുന്നു. മീനച്ചിലാറ്റിലെ ശക്തമായ ഒഴുക്കും തെരച്ചിലിന് തടസ്സമാകുന്നുണ്ട്. 

തെരച്ചില്‍ വീഡിയോ കാണാം

തണുപ്പേറിയ വെള്ളത്തില്‍ മണിക്കൂറുകളായി തെരച്ചിലിലാണ് ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ള സംഘം, വെള്ളത്തില്‍ പോയവരെ കണ്ടെത്താന്‍ ഒരിടത്തും ഇത്രയേറെ വൈകിയിട്ടില്ലെന്ന് സാക്ഷ്യപെടുത്തുന്നു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഒഴുക്കില്‍ മീനച്ചിലാറ്റിലേയ്ക്ക് പോയിട്ടുണ്ടാകാമെന്നും ആശങ്കയുണ്ട്. പ്രതിസന്ധികളെയെല്ലാം അവഗണിച്ചും തെരച്ചില്‍ തുടരുകയാണ് രക്ഷാപ്രവര്‍ത്തകര്‍. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments