Latest News
Loading...

പാലാ നഗരസഭ മാലിന്യ മുക്തം നവകേരളം ഹരിത സഭ നടത്തി



പാലാ നഗരസഭ മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻറെ ഭാഗമായി   കുട്ടികളുടെ ഹരിത സഭ നടത്തി. നഗരസഭ പരിധിയിലെ പതിനൊന്ന് സ്കൂളുകളിൽ നിന്നായി നൂറ്റിമുപ്പതോളം വിദ്യാർഥിക പങ്കെടുത്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ  ജോസിൻ ബിനോ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു .വൈസ് ചെയർപേഴ്സൺ  സിജി പ്രസാദ് അധ്യക്ഷയായിരുന്നു.  




പരിപാടിയിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി ടി. വി , പാലാ നഗരസഭയിലെമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  വിദ്യാർഥികൾ ഈ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയും റിപ്പോർട്ട്‌ നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു. വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാവിയോ കാവുകാട്ട് മറുപടി നൽകി. 

കില റിസോഴ്സ് പേഴ്സൺ ജോസ് എബ്രഹാം  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ , കാൺ സിലർമാരായ സന്ധ്യ ആർ.സതി ശശികുമാർ . ആനി ബിജോയി ,ജോസ് ചീരാംകുഴി,ലിസ്സിക്കുട്ടി മാത്യു,  മുനിസിപ്പൽ ഉദ്യോഗസ്ഥരായ ബിനു പൗലോസ് , രഞ്ജിത്ത് ചപ്രൻ , അനീഷ്.ജഫീസ്, സുമിത തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments