പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ അംഗനവാടികൾക്കും പ്രീപ്രൈമറി സ്കൂളുകൾക്കുമുള്ള കുരുന്നില പുസ്തക സഞ്ചയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ ഡോക്ടർ ജോബ് കിഴക്കേ തോട്ടത്തിന് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിമൂന്ന് അംഗനവാടികൾക്കും പൂഞ്ഞാർഗവൺമെന്റ് എൽപി സ്കൂളിനു മുള്ളu പുസ്തകങ്ങളാണ് യോഗത്തിൽ വിതരണം ചെയ്തത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയത്ത് വച്ച് നടക്കുന്ന 61 സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കുരുന്നില വിതരണം സംഘടിപ്പിച്ചിത്.പഞ്ചായത്തിലെ ഇരുപതോളം വരുന്ന സുമനസ്സുകളാണ് ആവശ്യമായ കുരുന്നിലകൾ സ്പോൺസർ ചെയ്തത്.
നവകേരള സദസ്സിനോട് അനുബന്ധിച്ച് ജനവിദ്യാ കേന്ദ്രത്തിൽ വച്ച് നടന്ന യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീത നോബിൾ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രമ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ആർ മോഹനൻ നായർ, മെമ്പർ ശ്രീമതി ബിന്ദു അശോകൻ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ കെ സുരേഷ് കുമാർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ വി കെ ഗംഗാധരൻ, യൂണിറ്റ് സെക്രട്ടറി റ്റി.എസ്. ശ്രീകുമാർ,ജോയിൻ സെക്രട്ടറി ബി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments