Latest News
Loading...

പാലായില്‍ ബിജെപി മണ്ഡലം പ്രസിഡന്റിന്റെ ഉപവാസ സമരം



പാലായില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ഉപവാസ സമരം ആരംഭിച്ചു. പാലാ മേഖലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഭരണ സമതിയുടെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ഏകദിന ഉപവാസസമരം നയിക്കുന്നത്. ഉപവാസ സമരം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു.




പാലാ മണ്ഡലത്തിലെ വിവിധ സഹകരണ സംഘങ്ങളില്‍ നടന്ന ക്രമക്കേടും അഴിമതിയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും വിവിധ സംഘങ്ങളിലായി നിക്ഷേപിച്ചിട്ടുള്ളസാധാരണക്കാരായ കര്‍ഷകര്‍, കച്ചവടക്കാര്‍ , കൂലിപ്പണിക്കാര്‍ , കടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ ജനങ്ങളുടെ ജീവിത സമ്പാദ്യം വായ്പാ ക്രമക്കേടിലൂടെ കൊള്ളയടിച്ച ഭരണ സമിതി അംഗങ്ങള്‍, രാഷ്ട്രിയക്കാര്‍ ഇത് മറച്ച് വെച്ച ഓഡിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. നിക്ഷേപകരുടെ പണം ഇത്തരക്കാരുടെ   സ്ഥാവര ജംഗമ ആസ്തി കണ്ടുകെട്ടി സുരക്ഷിതമാക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം.  ഉപവാസ സമരം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. 



പാലായിലെ പ്രധാനപ്പെട്ട സഹകരണ ബാങ്കുകളില്‍ ഇന്ന് അഴമിതിയുടെ കൂത്തരങ്ങായി മാറിയെന്ന് ലിജിന്‍ ലാല്‍ പറഞ്ഞു. ലക്ഷങ്ങള്‍ നിക്ഷേപം നടത്തി തിരികെ ലഭിക്കാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന 100 കണക്കിനാളുകളാണുള്ളത്. പാലായില്‍ സംസ്ഥാന പ്രസിഡന്റ് സഹകരണ അദാലത്ത് സംഘടിപ്പിച്ചപ്പോള്‍ 300-ഓളം പരാതികളാണ് ലഭിച്ചത്. ഒരായുസ് മുഴുവന്‍ ജോലി ചെയ്ത് കിട്ടിയ പണം ബാങ്കില്‍ നിക്ഷേപിച്ചത് തിരികെ ചോദിക്കുമ്പോള്‍  അധികാരികള്‍ കൈമലര്‍ത്തി കാണിക്കുകയാണെന്നും ലിജിന്‍ ലാല്‍ പറഞ്ഞു. 


ബിജെപി സംസ്ഥാന സമിതിയംഗം എന്‍.കെ.ശശികുമാര്‍, മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ല സെക്രട്ടറിമാരായ പി.ജി. ബിജുകുമാര്‍, സോബിന്‍ലാല്‍, മണ്ഡലം സെക്രട്ടറി പ്രവീണ്‍ കെ.എസ്, വൈസ് പ്രസിഡന്റുമാരായ ജയന്‍ കരുണാകരന്‍, അജി കെ.എസ്, ഗിരിജ ജയന്‍, മഹിളമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിനി അനില്‍, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാര്‍, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി.മീനാഭവന്‍ തുടങ്ങിയവര്‍ ഉപവാസ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട്  സംസാരിച്ചു. സമാപന സമ്മേളനത്തില്‍ കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. എസ്  ജയസൂര്യന്‍ നാരങ്ങാ നീര് നല്‍കി ഉപവാസം അവസാനിപ്പിക്കും. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments