ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയുടെയും, ആയുഷ് പി.എച്ച്.സി ഈരാറ്റുപേട്ടയുടെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും ആയുർവേദ മെഡിക്കൽ ക്യാമ്പും, കരുണ അഭയ കേന്ദ്രത്തിലും, ക്രസന്റ് സെപ്ഷ്യൽ സ്കൂളിലുമായി സംഘടിപ്പിച്ചു. ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കാളികളായി. ബോധവത്കരണ ക്ലാസ്സിനോട് അനുബനിച്ച് നടന്ന ഉദ്ഘാടന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്‌ന അമീൻ അദ്ധ്യക്ഷത വഹിച്ചു.
ആശംസകൾ അറിയിച്ച് കൊണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം. അബ്ദുൽ ഖാദർ, ഫാസില അബ്സാർ കൗസിലർമാരായ അനസ് പാറയിൽ, സുനിത ഇസ്മയിൽ, നൗഫിയ ഇസ്മയിൽ, എസ്.കെ. നൗഫൽ, തീക്കോയി ഗ്രാമ പഞ്ചായത്ത് അംഗം ജയറാണി തോമസ്കുട്ടി, നഗരസഭ എച്ച്. എസ്. റ്റി.രാജൻ, കരുണ അഭയ കേന്ദ്രം ചെയർമാൻ ഹാറൂൺ പുതുപ്പറമ്പിൽ, കെ.പി ബഷീർ, ഹാരിജ ടീച്ചർ എന്നിവർ സംസാരിച്ചു. ആയുഷ് പി.എച്ച്.സി ഈരാറ്റുപേട്ട മെഡിക്കൽ ഓഫീസർ ഡോ: ശാലിനി എം. എൻ, തീക്കോയി ഗവ: ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ: സുമി നൗഫൽ എന്നിവർ ക്യാമ്പിനും, ബോധവത്കരണ ക്ലാസ്സിനും നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments