Latest News
Loading...

കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം



പാലാ മുന്‍സിപ്പല്‍ കൃഷി ഓഫീസിന്റെയും മുന്‍സിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുനിസിപ്പാലിറ്റി തല കര്‍ഷക സഭകളുടെയും  ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നടന്നു. ഞാറ്റുവേല ആഘോഷങ്ങളുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈകള്‍, പച്ചക്കറി വിത്ത്,ജൈവ വളക്കൂട്ടുകള്‍ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനം നടത്തപ്പെട്ടു. 



.പരിപാടിയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനൊ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷാജു. വി. തുരുത്തന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. മുന്‍സിപ്പല്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍  ആശ പദ്ധതി വിശദീകരണം നടത്തി. 

യോഗത്തില്‍ മികച്ച കര്‍ഷകന്‍ ആയ ബേബി ചെറിയാന്‍ തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവച്ചു. യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ , നഗരസഭാ ജീവനക്കാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments