Latest News
Loading...

കടപ്പാട്ടൂര്‍ വിഗ്രഹദര്‍ശനനാഘോഷം ജൂലൈ 14ന്



കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനാഘോഷം ജൂലൈ 14-ാം തീയതി വെള്ളിയാഴ്ച വിശേഷാല്‍ പൂജകള്‍, അഭിഷേക ങ്ങള്‍, ധാരാനാമജപം, മഹാപ്രസാദഊട്ട് എന്നീ ചടങ്ങുകളോടെ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പറവൂരില്ലത്ത് നീലകണ്ഠന്‍ നാരയണന്‍ ഭട്ടതിരിപ്പാടിന്റെ യും മേല്‍ശാന്തി പ്രേംകുമാര്‍ എന്ന പോറ്റിയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കും.

പൂര്‍ണ്ണ ശിവസാന്നിദ്ധ്യത്തോടെ ദക്ഷിണാമൂര്‍ത്തി സങ്കല്പത്തില്‍ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭീഷ്ട കാര്യസിദ്ധി, വിദ്യാവിജയം, വിവാഹതടസ്സങ്ങള്‍ നീങ്ങുന്നതിനും, ദീര്‍ഘമാംഗല്യത്തിനും, സര്‍വ്വദുരിതങ്ങള്‍ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്. വിവിധദ്രവ്യങ്ങള്‍കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാര്‍ത്ത്, ഉമാമഹേശ്വരപൂജ, സ്വയം വരാര്‍ച്ചന, വിദ്യാഗോപാലമന്ത്രാര്‍ച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടു പ്രധാനവുമാണ്. സാധാരണ പ്രതിഷ്ഠയാണുള്ളത്. എന്നാല്‍ ദക്ഷിണഭാരതത്തില്‍ ശിവഭഗവാന്റെ രൂപമാര്‍ന്നുള്ള പ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രങ്ങളില്‍ ലിംഗ ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 




വിഗ്രഹദര്‍ശനവാര്‍ഷികദിനമായ തീയതി പുലര്‍ച്ചെ 4ന് നടതുറക്കല്‍, വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, ജൂലൈ 14- 6 മുതല്‍ ധാരാനാമജപം 9.30 മുതല്‍ മഹാപ്രസാദഊട്ട്, വിഗ്രഹദര്‍ശന സമയമായ 2.30ന് വിശേഷാല്‍ ദീപാരാധന. വൈകിട്ട് ദീപാരാധനക്കു ശേഷം നടക്കുന്ന ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന നാടന്‍പാട്ട് ദൃശ്യകലാമേള ''നാട്ടുപാട്ട് തിറയാട്ടം'' എന്നിവയാണ് പ്രധാന പരിപാടികള്‍. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഭ്യമാകും വിധം ഭക്തജനങ്ങള്‍ സമര്‍പ്പിച്ച ഉല്‍പ്പന്നങ്ങളാല്‍ തയ്യാറാക്കിയ മഹാപ്രസാദഊട്ടിന് 501 പറ അരിയുടെ വിഭവങ്ങളാണ് തയ്യറാക്കുന്നത്. രാവിലെ 9.30ന് ശബരിമല മുന്‍മേല്‍ശാന്തി ബ്രഹ്‌മശ്രീ നീലമന പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടുകൂടി മഹാപ്രസാദഊട്ടിനു തുടക്കമാകും. കൂടപ്പുലം മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള ആദിത്യ കേറ്ററിംഗാണ് മഹാപ്രസാദ ഊട്ടിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. 101കിലോ ശര്‍ക്കരയുടെ പ്രസാദവിതരണവും ഇതോടനുബന്ധിച്ചുണ്ടാകും.


ഈവര്‍ഷത്തെ കര്‍ക്കിടകവാവുബലി ജൂലൈ 17-ാം തീയതി തിങ്കളാഴ്ച രാവിലെ 5 മുതല്‍ ക്ഷേത്രക്കടവില്‍ കീച്ചേരില്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. അന്നേദിവസം ക്ഷേത്രത്തില്‍ തിലഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ എന്നിവയും നടക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments