Latest News
Loading...

ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ



ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കമായി. 1949 ജൂൺ 30 ന് സ്ഥാപിതമായ ഇംഗ്ലീഷ്  സ്കൂൾ തുടർന്ന് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഒരു വർഷം നീണ്ടു നിൽക്കുന്ന  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം   തോമസ് ചാഴികാടൻ  MP നിർവഹിച്ചു. സി. എസ്. ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.


.മാണി സി. കാപ്പൻ MLA അവാർഡ് ദാനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.
എസ്എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികൾക്ക് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി.  വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ. നിർവ്വഹിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക ടോയ്ലറ്റ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 1982- 83 എസ് എസ് എൽ സി ബാച്ച് സ്കൂളിന് നൽകിയ മൈക്ക് സിസ്റ്റത്തിൻ്റെ  സമർപ്പണവും നടന്നു.   പൂർവ്വ വിദ്യാർത്ഥി മനോജ് റ്റി.ബെഞ്ചമിൻ രൂപകല്പന ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോയുടെ പ്രകാശനം മുൻ ഡി പി ഇ  കോർപ്പറേറ്റ് മാനേജർ ജെസി ജോസഫ് നിർവ്വഹിച്ചു.
ചടങ്ങിൽ  പ്രശസ്ത ആൽബം സിംഗർ കുമാരി അരുണിമ സോണി സംഗീത വിരുന്നൊരുക്കി.

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ,മേലുകാവ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഷൈനി ജോസ്,
മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ഡെൻസി ബിജു,
സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി,മഹായിടവക  വിമൻസ് ഫെലോഷിപ്പ് പ്രസിഡന്റ് ഡാർലി ഫ്രാൻസിസ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ്  റ്റിറ്റോ റ്റി.മാത്യു തെക്കേൽ, ബേക്കർ ഡേൽ ചർച്ച് വാർഡൻ ജോസഫ് ചാക്കോ ,സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ് ,സ്റ്റാഫ് പ്രതിനിധി ലിൻ്റാ ദാനിയേൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.

ജൂബിലി കമ്മിറ്റി രക്ഷാധികാരി മുൻ പ്രഥമാദ്ധ്യാപകൻ  എ.ജെ. ഐസക് അമ്പഴശ്ശേരിൽ, പി.റ്റി. എ. പ്രസിഡന്റ് ജഗു സാം, എം പി ടി എ പ്രസിഡൻ്റ് സോഫിയ ജെയ്സൺ, സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ,
ഒ.എസ്.എ. പ്രസിഡന്റ് സണ്ണി മാത്യു  വടക്കേമുളഞ്ഞനാൽ,വൈസ് പ്രസിഡൻ്റ് ദീപാ മോൾ ജോർജ്ജ്,ഒ. എസ്. എ. സെക്രട്ടറി റ്റി. ജെ. ബെഞ്ചമിൻ, ഒ. എസ്. എ. ട്രഷറർ സിബി മാത്യു പ്ലാത്തോട്ടം,ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ, എന്നിവർ നേതൃത്വം നൽകി 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments