തീക്കോയി: പെരുന്തേനീച്ചയെ തുരത്തുന്നതിനിടെ എട്ട് സന്നദ്ധ സേനാംഗങ്ങൾക്ക് കുത്തേറ്റു. ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ നന്മക്കൂട്ടത്തിലെ അംഗങ്ങളായ ജഹാനാസ്, അമീർ, ഹാരിസ്, അൻസാർ, അബു താഹിർ, ഫസിൽ ഖാൻ, ഫൈസൽ, ശിഹാബ് എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വേലത്തുശ്ശേരി മാവടിക്കാവ് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിന്റെ മുകളിലെ പെരുന്തേനിച്ച കൂടുകൾ തുരുത്തുന്നതിനിടെയാണ് സംഭവം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments