പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19), പുലിയന്നൂർ, മുത്തോലി ഭാഗത്ത് , ആനിമൂട്ടിൽ വീട്ടിൽ നന്ദു എ.ജെ(20), വളളിച്ചിറ കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീക്കുട്ടൻ (18) എന്നിവരാണ് പോലീസ് പിടിയിലായത്.
.പാലാ ടൗണിൽ കൊട്ടാരമറ്റം ഭാഗത്ത് യുവാക്കൾ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
.പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ. ബിജു.കെ.തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജേഷ് കുമാർ, ശങ്കർ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയതത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments