Latest News
Loading...

യോഗാദിനത്തിലെ രക്തദാനം ശ്രദ്ധേയമായി തീക്കോയി ഗ്രാമം


തീക്കോയി: യോഗാ ദിനത്തിൽ 
തീക്കോയി ദി' പീപ്പിൾസ് ലൈബ്രറിയുടെയും സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് Rovers & Guides ന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് നടത്തിയ സന്നദ്ധ രക്തദാന ക്യാംപ് ശ്രദ്ധേയമായി. നിരവധിപേർ ക്യാംപിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. 

.തുടർന്ന് 9.30 മുതൽ12.30 വരെയാണ് രക്തദാന ക്യാംപ് നടന്നത്. ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി. 


തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജസ്സിൻ മരിയ മുഖ്യാതിഥി ആയി. അടുക്കം പള്ളി വികാരി ഫാദർ ദേവസ്യാച്ചൻ വട്ടപ്പലം, ദി പീപ്പിൾസ് ലൈബ്രറി സെക്രട്ടറി റെജി ടി എസ് , വൈസ് പ്രസിഡന്റ് ഹരി മണ്ണുമഠം, തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഡി ജോർജ്ജ് തയ്യിൽ , ഗ്രാമ പഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിൽ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയിംസുകുട്ടി കൃര്യാക്കോസ്, സ്കൗട്ട് മാസ്റ്റർ ജോസ് മുത്തനാട്ട്, അനു ജോൺ , ഡോക്ടർ മാമച്ചൻ, സിസ്റ്റർ ബിൻസി എന്നിവർ ആശംസകൾ നേർന്നു. പാലാ കിസ്കോ - മരിയൻ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments