Latest News
Loading...

റോഡിന് ഭീഷണിയായി നിർമാണം നിലച്ച കുളം


 റോഡിന് ഭീഷണിയായി നിർമാണം നിലച്ച കുളം. തീക്കോയി പഞ്ചായത്ത്‌ വഴിക്കടവിൽ നിന്നും കുരിശുമലയ്ക്ക് പോകുന്ന വഴിയി ജല സംഭരണിയയ്ക്കായി നിർമ്മിക്കുന്ന കുളമാണ് റോഡിന് ഭീഷണിയായിരിക്കുന്നത്. റോഡിനോട് ചേർന്നാണ് കുളം നിർമാണം ആരംഭിച്ചത്. നിർമാണം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴെ നാട്ടുകാരുടെ പരാതിയെ തുടർന്ന് നിർമാണം നിലച്ചു. 


മഴ ആരംഭിച്ചതോടെ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ കല്ല് ഉൾപ്പടെ ഇടിഞ്ഞു കുളത്തിൽ വീഴുവനും തുടങ്ങി. പ്രസിദ്ധമായ വാഗമൺ കുരിശുമലയിലേക്കുള്ള എക വഴിയാണിത്. നിരവധി വാഹനങ്ങൾ ഉൾപ്പടെ സഞ്ചരിക്കുന്ന റോഡിൽ അപകടമുണ്ടാകാതിരിക്കാൻ നിലവിൽ റോഡിന്റെ വശങ്ങളിലായി പ്ലാസ്റ്റിക് വള്ളി വലിച്ചു കെട്ടിയിരിക്കുകയാണ്. മഴയുടെ ശക്തി കൂടുന്നതിന് മുൻപേ കുളത്തിനോട് ചേർന്നുള്ള റോഡിനോട് സംരക്ഷണ ഭിത്തി പൂർവ്വ സ്ഥിതിയിലകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments