Latest News
Loading...

തലപ്പലം ഗ്രാമപഞ്ചായത്തിൽ ഹരിത സഭ ചേർന്നു



സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്തമാക്കുന്നതിനുള്ള "മാലിന്യമുക്തം നവകേരളം " ക്യാമ്പയിബിന്റെ ഭാഗമായി തലപ്പലം ഗ്രാമപഞ്ചായത്തിൽ ഹരിത സഭ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  ആനന്ദ് ജോസഫ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ഹരിത സഭ ഉൽഘാടനം ചെയ്തു.മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സംബന്ധിച്ച റിപ്പോർട്ട്‌ ഗ്രാമപഞ്ചായത്ത് സെക്രട്ടറി  രാജീവ്‌ ആർ അവതരിപ്പിച്ചു. 

.ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് ഹരിത കർമസേന അംഗം റിപ്പോർട്ട്‌ അവതരണം നടത്തി.വി ഇ ഒ അനു ചന്ദ്രൻ, നവകേരളം ആർ പി ശരത് ചന്ദ്രൻ എന്നിവർ പദ്ധതി വിശദീകരണം നൽകി.തുടർന്ന് ഗ്രൂപ്പ് ചർച്ചക്കൊടുവിൽ വിദഗ്ദ പാനൽ പ്രതികരണം നടത്തി. യോഗത്തിൽ നിന്നും ജനകീയ ഓഡിറ്റ് ടീം അംഗങ്ങളെ കണ്ടെത്തി ടീമിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  അനുപമ വിശ്വനാഥ് റിപ്പോർട്ട്‌ കൈമാറി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് അംഗങ്ങൾ,സി ഡി എസ് ചെയർപേഴ്സൺ,കൃഷി ഓഫീസർ, ഹെഡ് ക്ലാർക്ക്,നിരീക്ഷണ പാനൽ അംഗങ്ങളായ ശ്രീ ഷിബി ജോസഫ്, ഡിജു സെബാസ്റ്റ്യൻ, ആശ വർക്കർമാർ, തൊഴിലുറപ്പ് എ ഇ, ഹരിത കർമസേന, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments