Latest News
Loading...

അധ്യാപക നിയമനാം ഗീകാരം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണം:- ടീച്ചേഴ്സ് ഫ്രണ്ട്



ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് അധ്യാപക നിയമനം അംഗീകരിക്കുന്നതിലേക്ക് ഗവൺമെൻറ് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം നൽകാതെ വിദ്യാഭ്യാസ ഓഫീസർമാർ അധ്യാപകർക്കെതിരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 


വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ സംഘടന ജൂൺ 23,24 തീയതികളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളുടെ മുന്നിലും  പ്രതിഷേധ ധർണ നടത്തുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു തസ്തിക നഷ്ടപ്പെടുന്ന സ്കൂളുകളിൽ 1: 40 റേഷ്യോ നടപ്പിലാക്കുക, അധ്യാപകർക്ക് ജോലി സ്ഥിരതയും സംരക്ഷണവും നൽകുക, സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, സ്കൂളുകളുടെ ആറാം പ്രവർത്തി ദിവസം അവസാനിപ്പിച്ച് പഞ്ചദിന സാദ്ധ്യായ ദിവസം പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ജേക്കബ്, സീനിയർ വൈസ് പ്രസിഡണ്ട് ബാലചന്ദ്രൻ പോരുവഴി, ട്രഷറർ മെജോ കെ ജെ, സീനിയർ സെക്രട്ടറി റോയ് മുരുക്കോലി തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments