Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. എസിൽ പഞ്ചായത്തുതല പ്രവേശനോത്സവം




പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.എസിൽ വർണാഭമായ പരിപാടികളോടെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുതല പ്രവേശനോത്സവം നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു. സ്കൂൾ
മാനേജർ റവ.ഫാ.സിബി മഞ്ഞക്കുന്നേൽ സി.എം.ഐ യുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടികൾ ,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തു മെമ്പർ അഡ്വ. അക്ഷയ് ഹരി ഉദ്ഘാടനം ചെയ്തു.


.പൂഞ്ഞാർ തെക്കേക്കര വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ജനാർദ്ദനൻ പി.ജി , വാർഡ്മെമ്പർ ശ്രീമതി സജി സിബി , പി.റ്റി.എ പ്രസിഡന്റ് ശ്രീ സിബിമോൻ ജോസഫ് , പി.റ്റി.എ മെമ്പർ സിജു റ്റി.എസ് ,
ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു  എന്നിവർ ആശംസകൾ അറിയിച്ചു.
അക്ഷരതിരി തെളിച്ച് , ബലൂണും സമ്മാനങ്ങളും മധുര പലഹാരവുമായി കുഞ്ഞുങ്ങൾക്ക് പ്രവേശനോൽസവം പുതുമയാർന്ന അനുഭവമായി മാറി .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments