Latest News
Loading...

സ്നേഹദീപം വീടുകളുടെ താക്കോൽ സമർപ്പണം ജൂൺ 21 ന്



പാലാ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതി കൊഴുവനാൽ, മുത്തോലി, കിടങ്ങൂർ, എലിക്കുളം പഞ്ചായ ത്തുകളിലായി 2022-23-ൽ 25 സ്നേഹവീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ആദ്യത്തെ ഇരുപത് സ്നേഹവീടുകളുടെ താക്കോൽ സമർപ്പണം ഇതിനോടകം നടന്നുകഴിഞ്ഞു. ഇപ്പോൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന 5 സ്നേഹവീടുകളുടെ താക്കോൽ സമർപ്പ ണവും ഈ നാല് പഞ്ചായത്തുകളിലായി സ്നേഹദീപം പദ്ധതിയിൽ കണ്ണിയായിട്ടുള്ള സുമനസ്സുകളെ ആദരിക്കലും  ജൂൺ 21 ബുധനാഴ്ച രാവിലെ 11 മണിക്ക് കൊഴുവനാൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രോഗ്രാമിൽ മുഖ്യാതിഥി ആയിരിക്കും. മുൻ ഭവനനിർമ്മാണ വകുപ്പ് മന്ത്രി പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ സ്നേഹവീടുകളുടെ താക്കോൽ സമർപ്പണം നട ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും.

കൊഴുവനാൽ പഞ്ചായത്തിലെ മേവടയിലും കപ്പിലിക്കുന്നിലും കിടങ്ങൂർ പഞ്ചായത്തിലെ പടിഞ്ഞാറേ കൂടല്ലൂരും കിഴക്കേ കൂടല്ലൂരും മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിൻ കരയിലുമാണ് ഇപ്പോൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന 5 സ്നേഹവീടുകൾ. കെഴുവംകുളം സ്വദേശിയായ ഒരു വ്യക്തി  നൽകിയ 2 ലക്ഷം രൂപാ ഉപയോഗിച്ച് തുടക്കംകുറിച്ച സ്നേഹദീപം പദ്ധതിയിലേക്ക് ഒരുവർഷക്കാലം കൊണ്ട് 1 കോടി പത്തുലക്ഷം രൂപ സുമനസ്സുകളിൽ നിന്നായി സമാഹരിക്കുവാനും കൂടാതെ 8 ഭവന രഹി തർക്ക് വീട് നിർമ്മിക്കുന്നതിനായി 40 സെന്റ് സ്ഥലം സൗജന്യമായി വാങ്ങിക്കുവാനും സാധിച്ചു. കൊഴുവനാൽ, മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലായി സ്നേഹദീപം പദ്ധ തിയിൽ കണ്ണിയായിട്ടുള്ള സുമനസ്സുകളിൽ ഒരു മാസം മിനിമം 1000 രൂപാ വീതം ഒരു വർഷത്തേക്ക് 12,000 രൂപയോ അതിൽ കൂടുതലോ തുക നൽകിയിട്ടുള്ള എല്ലാ സുമനസ്സു കൾക്കും 8 വീടുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവന നൽകിയ വ്യക്തികൾക്കും മൊമന്റോ നൽകി സ്നേഹദീപം പദ്ധതിയുടെ ആദരവ് നൽകുന്നതാണ്.

സ്നേഹദീപം ഭവനപദ്ധതിയുടെ പ്രവർത്തനങ്ങൾ കൊഴുവനാൽ പഞ്ചായത്തിൽ ആരം ഭിച്ചിട്ട് 18 മാസവും മുത്തോലി, എലിക്കുളം പഞ്ചായത്തുകളിൽ ഒരു വർഷവും കിടങ്ങൂർ പഞ്ചായത്തിൽ 8 മാസവും പിന്നിട്ടിരിക്കുകയാണ്. കൊഴുവനാൽ പഞ്ചായത്തിലെ 300 സുമനസ്സുകൾ ചേർന്ന് ആരംഭിച്ച സ്നേഹദീപം പദ്ധതി മുത്തോലി, കിടങ്ങൂർ, എലിക്കുളം പഞ്ചായത്തുകളിലേക്ക് വ്യാപിച്ചതോടെ 1000 സുമനസ്സുകളാണ് നിലവിൽ സ്നേഹദീപ ത്തിൽ കണ്ണിയായിട്ടുള്ളത്. ഓരോ പഞ്ചായത്തിലും സ്നേഹദീപം പദ്ധതി പ്രവർത്തന ങ്ങൾക്കായി സ്നേഹദീപം കൊഴുവനാൽ, സ്നേഹദീപം മുത്തോലി, സ്നേഹദീപം കിടങ്ങൂർ എന്നീ പേരുകളിൽ പ്രത്യേകം ചാരിറ്റബിൾ സൊസൈറ്റികൾ രജിസ്റ്റർ ചെയ്യുകയും ഈ സൊസൈറ്റികളുടെ നേതൃത്വത്തിലാണ് സ്നേഹദീപത്തിന്റെ പ്രവർത്തനങ്ങൾ ഓരോ പഞ്ചായത്തിലും നടന്നുവരുന്നത്. ഈ മൂന്ന് പഞ്ചായത്തിലെയും സൊസൈറ്റി പ്രവർത്ത നങ്ങൾക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് സ്നേഹദീപത്തിന്റെ എല്ലാ ഇട പാടുകളും നടക്കുന്നത്. നാലാമത്തെ പഞ്ചായത്തായ അകലക്കുന്നം പഞ്ചായത്തിലും സ്നേഹദീപം പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റി അകലക്കുന്നം കേന്ദ്രമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഒരു മാസം മിനിമം 1000 രൂപാ വീതം ഒരു വർഷത്തേക്ക് 12,000 രൂപയാണ് സ്നേഹദീ പത്തിലെ ഓരോ സുമനസ്സുകളിൽനിന്നും പ്രതീക്ഷിക്കുന്നത്. നാല് പഞ്ചായത്തുകളിലായി നിർമ്മിച്ച 25 വീടുകളിൽ കൊഴുവനാൽ പഞ്ചായത്തിൽ 12 വീടുകളും മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിൽ 6 വീടുകൾ വീതവും എലിക്കുളം പഞ്ചായത്തിൽ ഒരു വീടിന്റെയും നിർമ്മാണം ആണ് പൂർത്തീകരിച്ചിട്ടുള്ളത്. 3 കിടപ്പുമുറി, അടുക്കള, ഹാൾ, 2 ശുചിമുറി, സിറ്റൗട്ട് എന്നിവയോടുകൂടിയ 550 ച.അടി വിസ്തീർണ്ണമുള്ള വീടുകൾ ഏകദേശം 4 ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് വീടുകൾ ഒഴികെ 22 വീടുകളുടെയും തറയുടെ നിർമ്മാണം ഗുണഭോക്താവിന്റെ ചെലവിലും ഉത്തരവാദിത്വത്തിലുമാണ് നടത്തിയിട്ടുള്ളത്. തറ ഒഴികെയുള്ള ബാക്കി മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളുമാണ് സ്നേഹദീപം പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. ഓരോ പഞ്ചായത്തിലെയും വീടുകളുടെ നിർമ്മാണം അതാത് പഞ്ചായത്തിലെ സൊസൈറ്റി ഭരണ സമതിയുടെയും ഓരോ വീടുകളുടെയും നിർമ്മാണത്തിനായി രൂപീകരിച്ചിരിക്കുന്ന സബ് കമ്മറ്റികളുടെയും നേതൃത്വത്തിലാണ് നടത്തിയിട്ടുള്ളത്. ച.അടിക്ക് 750 രൂപാ മാത്രമാണ് സ്നേഹദീപത്തിൽ നിർമ്മിച്ചിരിക്കുന്ന എല്ലാ വീടുകളുടെയും നിർമ്മാണ ചെലവ്. ചെലവ് കുറഞ്ഞ രീതി യിൽ നിർമ്മിക്കുന്ന സ്നേഹദീപത്തിലെ വീടുകളുടെ മാതൃകയിൽ മറ്റ് 

.വിവിധ സംഘടന കളിലൂടെ 5 വീടുകളും ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്.

കൊഴുവനാൽ പഞ്ചായത്തിൽ അടുത്ത 6 മാസം കൊണ്ട് 10 വീടുകളുടെ നിർമ്മാണം കൂടെ ഏറ്റെടുക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് ജോസ്മോൻ മുണ്ടയ്ക്കൽ, വർക്കിംഗ് പ്രസിഡന്റ് ജോസി പൊയ്കയിൽ, സെക്രട്ടറി ജോസ് തോണക്കരപ്പാറയിൽ, ട്രഷറർ ജഗന്നി വാസൻ പിടിക്കാപ്പറമ്പിൽ എന്നിവർ പറഞ്ഞു.

ഒരു വർഷമായി സ്നേഹദീപത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന മുത്തോലി പഞ്ചായത്തിൽ ഇതിനോടകം സ്ഥലം സൗജന്യമായി ലഭ്യമായിട്ടുള്ള 3 കുടുംബങ്ങൾക്കുൾപ്പെടെ 6 വീടുകളുടെ നിർമ്മാണം മുത്തോലിയിൽ അടുത്ത ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്ന് സ്നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.സി. മാത്യു കേളപ്പനാൽ, ട്രഷറർ സോജൻ വാരപ്പറമ്പിൽ എന്നിവർ പറഞ്ഞു.

സ്നേഹദീപം പദ്ധതിയിൽ കിടങ്ങൂരിൽ പുതിയതായി 200 സുമനസ്സുകളെക്കൂടെ കണ്ണിയാക്കി അടുത്ത ഒരു വർഷംകൊണ്ട് 10 വീടുകളുടെ നിർമ്മാണം കൂടെ ഏറ്റെടുക്കമെന്ന് സ്നേഹദീപം കിടങ്ങൂർ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോൺ, സെക്രട്ടറി ഗിരീഷ് കുമാർ ഇലവുങ്കൽ, ട്രഷറർ എം.ദിലീപ് കുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മാളിയേക്കൽ എന്നിവർ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments