Latest News
Loading...

കോഴിക്കൂട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി



ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. അടുക്കം ചെങ്ങഴശ്ശേരിൽ ജോബിൻ മാത്യുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിന് 15 കിലോയോളം തൂക്കം ഉണ്ട് .


രാവിലെ ജോബിന്റെ ഭാര്യ കോഴിക്കൂട് തുറക്കാനായി എത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്നേക്ക് റെസ്ക്യൂവറെ വിവരമറിയിച്ചു. മേലുകാവ് സ്വദേശിയായ ഷെൽഫി സ്ഥലത്തെത്തി കോഴിക്കൂടിന്റെ ഓട് പൊളിച്ച് പാമ്പിനെ പുറത്തെടുത്തു. ഒരു കോഴിയെ വിഴുങ്ങിയ പാമ്പ് 4 കോഴികളെ കൊലപ്പെടുത്തുകയും ചെയ്തു.  ജോബിൻ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.  


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments