Latest News
Loading...

വായന - കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക്



പാലമ്പ്ര  അസംപ്ഷൻ ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ വായനദിനത്തോട് അനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ജൂൺ 19-20 തീയതികളിൽ ഇടക്കുന്നം എഫ്. എച്ച്. സി. യിൽ പുസ്തക പരിചയം നടത്തപ്പെട്ടു. വായനയുടെ പ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിൽ എത്തിക്കാനാണ് അസംപ്ഷൻ ഹൈസ്‌കൂൾ ഈ വർഷം ശ്രമിക്കുന്നത്. ഇടക്കുന്നം എഫ്. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. ശ്വേതമോളിന്റെ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ജിയോ കണ്ണൻകുളം സി. എം. ഐ., ഹെഡ്മാസ്റ്റർ ശ്രീ. ഷിനോജ് ജോസഫ്, ശ്രീ. ഡെന്നി ക്രിസ് സണ്ണി എന്നിവർ സംസാരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജിജി ഫിലിപ്പ്, ആരോഗ്യവിദ്യാഭ്യാസ    സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബീന ജോസഫ്, പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു മോഹനൻ, ജോസ്ന അന്ന ജോസ്, ഷാലിമ ജെയിംസ് ഏലിയാമ്മ വാന്തിയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.



.വായനദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അസംപ്ഷൻ ഹൈസ്‌കൂളിൽ ഈ വർഷം നടത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്താനുതകുന്ന പ്രവർത്തനങ്ങൾ - കൈയെഴുത്ത് മാസിക തയാറാക്കൽ, പുസ്തകപ്രദർശനം, ഇ - മാഗസിൻ തയാറാക്കൽ, കഥമത്സരം, കവിതാമത്സരം, എന്നിവ നടത്തപ്പെടും. ക്ലാസ്സ്‌ ലൈബ്രറികൾ വെള്ളിയാഴ്ച രാവിലെ സ്കൂൾ മാനേജർ ഉത്ഘാടനം ചെയ്യും.

ഹോളി ക്രോസ്സ് സീനിയർ സിറ്റിസൺസ് ഹോമിലെ അംഗങ്ങളെയും ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമാക്കും. അവർക്ക് പ്രത്യേകമായി പുസ്തകങ്ങൾ വിതരണം ചെയ്യും. മാസത്തിലൊരിക്കൽ അവരെ സന്ദർശിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments