Latest News
Loading...

പാലാ അൽഫോൻസാ കോളജിലെ ടോപ്പേഴ്സ് ദിനാചരണം



വിദ്യാഭ്യാസമാണ് ഏറ്റവും വലിയ വിമോചനം എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ അൽഫോൻസാ കോളജിലെ ടോപ്പേഴ്സ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മഹത്വീകരിക്കുന്നതാണ് വിദ്യാഭ്യാസം. ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം വിദ്യാഭ്യാസമാണ്. അതിന് പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും ബിഷപ്പ് പറഞ്ഞു. 


.പാലായിലെ സ്ത്രീജനങ്ങളുടെ വിദ്യാഭ്യാസത്തിൽ പാലാ അൽഫോൻസാ കോളജ് വഹിച്ച പങ്ക് പകരം വയ്ക്കാനില്ലാത്തതാണ്. കൂടുതൽ ഉയരങ്ങളെ ലക്ഷ്യം വച്ച് വിദ്യാർഥിനികൾ മുന്നേറണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു. സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പൽ ഡോ ടി.സി തങ്കച്ചൻ, അൽഫോൻസാ കോളജ് പ്രി ൻസിപ്പൽ ഫാ.ഡോ.ഷാജി ജോൺ പുന്നത്താനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments