Latest News
Loading...

അവഹേളിക്കുന്നവർ മൊട്ടുസൂചിയുടെ ഗുണമില്ലാത്തവർ




പാലായിൽ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായ അംഗത്തെ പ്രസിഡന്റാക്കാനുള്ള നീക്കം നടക്കുന്നുവെന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവരെ കൊണ്ട് നാടിന് മൊട്ടുസൂചി യുടെ ഗുണം പോലും ഉണ്ടായിട്ടില്ലെന്ന് നേതൃത്വം. പാർട്ടി നേതൃത്വത്തോടും നേതാക്കളോടും ബഹുമാനമോ വിധേയത്വമോ ഇത്തരക്കാർക്കില്ല. പാർട്ടിയെ സ്നേഹിക്കുന്നവർക്ക് ഇത്തരം വാർത്തകൾ നല്കാൻ കഴിയില്ലെന്നും നേതാക്കൾ പറയുന്നു.


.നിരന്തരമായി പാർട്ടിയെയും നേതാക്കളെയും പൊതുവേദികളിലും മറ്റും അവഹേളിക്കുന്ന പ്രസ്താവന നടത്തുന്ന ഇതരക്കാർക്ക് പിന്നിൽ ബാഹ്യശക്തികളുടെ പ്രേരണയാണെന്ന് പേര് വ്യക്തമാക്കരുതെന്ന അഭ്യർത്ഥനയോടെ ഒരു മുതിർന്ന അംഗം പറഞ്ഞു. നേതാക്കളെ ഇത്രയധികം അവഹേളിച്ച സംഭവം ഇതിന് മുൻപുണ്ടായിട്ടില്ല. വീട്ടിൽ ഒരു വിഷയം ഉണ്ടായാൽ മൂടിവയ്ക്കുന്നവർ പാർട്ടിയിൽ ഒ രു പ്രശ്നമുണ്ടായാൽ വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നിലനില്പിന് വേണ്ടിയാണ് ഇത്തരം ജല്പനങ്ങളെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ അടിസ്ഥാന തത്വം മതേതരത്വമാണ്. പാർട്ടിയ്ക്ക് ആരോടും പ്രീണനമില്ല. എന്നാൽ എല്ലാവരെയും പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്. ആ പാർട്ടിയെ മത ജാതി വർഗ-വർണ പേര് പറഞ്ഞ് അവഹേളിക്കുന്നതിന് പിന്നിൽ മറ്റു ചിലരാണ്. പതിറ്റാണ്ടുകളായി നേതൃരംഗത്ത് സേവനം ചെയ്യുന്നവരെ അവഹേളിക്കുന്ന ഇന്നലെ മുളച്ചവർ സാധാരണക്കാർക്ക് വേണ്ടി ഒരു മൊട്ടുസൂചിയുടെ സഹായം ചെയ്തതായി അറിവില്ലെന്നും ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments