Latest News
Loading...

തിടനാട്ടിൽ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി ബിജപി അംഗം



തിടനാട് ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ ഭാര്യയുടെ പിന്തുണയോടെ ബിജെപി അംഗം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗം സന്ധ്യ ശിവകുമാറാണ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണ്‍. കേരള കോണ്‍ഗ്രസ് (എം) അംഗമായ ഷെറിന്‍ പെരുമാംകുന്നേലിനെ ഈ മാസം ആദ്യം അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. 

.ഇടത്പക്ഷ അനുകൂലിയായ സ്വതന്ത്ര അംഗം മിനി ബിനോ ആണ് ബിജെപി അംഗത്തിന് വോട്ട് ചെയ്തത്. 

അവിശ്വാസത്തിലൂടെ പുറത്തായ ഷെറിന് സ്വന്തം വോട്ട് ലഭിച്ചു. പാറമട വിഷയത്തിലടക്കം ഷെറിന്‍ അഴിമതി ആരോപണം നേരിടുന്നതിനാലാണ് പിന്തുണ നല്കാതിരുന്നതെന്നാണ് മിനിയുടെ നിലപാട്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റിയംഗം ബിനോ മുളങ്ങാശേരിയുടെ ഭാര്യയാണ് മിനി ബിനോ.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments