Latest News
Loading...

'മുഴുവന്‍ തരിശുപാടങ്ങളിലും കൃഷി ഇറക്കും'



തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും കൃഷി ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ .മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാടത്ത് ജില്ല , ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന തരിശുനില പ്രോത്സാഹന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



.മീനച്ചിൽ പഞ്ചായത്തിലെ പാടശേഖരങ്ങളിലൂടെയുള്ള കൈത്തോടുകളുടെ ആഴം വർദ്ധിപ്പിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി .ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഇല്ലം നിറ വല്ലം നിറ പദ്ധതിയുടെ ഭാഗമായാണ് തരിശു നില പ്രോത്സാഹന പദ്ധതി .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയികുഴിപ്പാല യോഗത്തിൽ അധ്യക്ഷത വഹിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി പഞ്ചായത്ത് മെമ്പർമാരായ പി.വി. വിഷ്ണു, സോജൻ തൊടുക , ബിനോയ് നരി തൂക്കിൽ, സണ്ണി തുണ്ടത്തിക്കുന്നേൽ,സജീവ് പാറക്കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments