Latest News
Loading...

മുതിരേന്തിക്കൽ ട്രേഡേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

21 വർഷത്തെ സേവന പാരമ്പര്യവുമായി പൂഞ്ഞാർ ടൗണിൽ പ്രവർത്തിച്ചുവരുന്ന മുതിരേന്തിക്കൽ ട്രേഡേഴ്സ്, മേക്കാട്ട് ബിൽഡിംഗിലേയ്ക്ക് മാറി പ്രവർത്തനമാരംഭിച്ചു. ആന്റോ ആൻറണി എംപി ഉദ്ഘാടനം നിർവഹിച്ചു. സെന്റ് മേരിസ് പള്ളി വികാരി ഫാദർ മാത്യു കടുക്കുന്നേൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

 തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്, അർബൻ ബാങ്ക് ചെയർമാൻ കെ എഫ് കുര്യൻ, റജി ഷാജി, തോമസ് കുട്ടി കരിയാപുരിടം, മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ മിനർവ മോഹൻ , ഇ.എ മോഹനൻ , പഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക വ്യാപാര രംഗങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

കിച്ചൻ കബോർഡ് വർക്കുകൾ, എസിപി വർക്കുകൾ, അലുമിനിയം പാർട്ടീഷൻ വർക്കുകൾ, അലുമിനിയം ജനൽ പാളികൾ, പിവിസി ഫൈബർ ഡോറുകൾ, മോൾഡിങ് ആൻഡ് ഗ്ലാസ് ഡോറുകൾ, സ്കിൻ മെമ്പറൻസ് ഡോറുകൾ, സീലിംഗ് വർക്കുകൾ, പ്ലൈവുഡ്, കർട്ടൻ ഫിറ്റിംഗ്സ്, ഹാർഡ്‌വെയർ ഐറ്റംസ്, ലോക്കുകൾ എന്നിവ മുതിരേന്തിക്കൽ ട്രേഡേഴ്സിൽ ലഭ്യമാണ്.


Post a Comment

0 Comments