Latest News
Loading...

സിവിൽ സർവീസ് ക്യാമ്പ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്തു.




ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ടിന് കീഴിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ കുട്ടികൾക്കായി ഒരു ദ്വിദിന സിവിൽ സർവീസ് ക്യാമ്പ് വാഗമൺ- വഴിക്കടവിലെ എച്ച് ആർ ഡി ക്യാമ്പസിൽ നടന്നുവരുന്നു. ക്യാമ്പ് ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്ട് ഡയറക്ടർ ഡോ.ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 


ഉദ്ഘാടന ചടങ്ങിൽ ക്യാമ്പ് കോർഡിനേറ്റർ അഭിലാഷ് ജോസഫ്, ക്യാമ്പ് ഡയറക്ടർ ജോർജ് കരുണയ്ക്കൽ, സി. ലിൻസി സി.എസ്.സി എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പഠന മികവും, സാമർത്ഥ്യവും, നേതൃത്വശേഷിയുമുള്ള കുട്ടികളെ സിവിൽ സർവീലേക്ക് ആകർഷിക്കുക,കൂടാതെ 
സിവിൽ സർവീസ് പരീക്ഷയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും, സിവിൽ സർവീസ് പ്രവേശന പരീക്ഷ രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനും, സിവിൽ സർവീസിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തുന്നതിനും,ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വയ്ക്കുന്നത്.


 കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗൽഭ പരിശീലകരാണ് ക്യാമ്പിൽ ക്ലാസുകൾ നയിക്കുന്നത്. കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐഎഎസ്, പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി.ജയദേവ് ഐപിഎസ് 
 എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിക്കും. പ്രശസ്ത പരിശീലകരായ ജോർജ് കരുണയ്ക്കൽ, ഡോ. ആൻസി ജോസഫ്, പ്രൊഫ. ടോമി ചെറിയാൻ,പ്രൊഫ. മാത്യു ജെ. മുരിക്കൻ, ഡോ.മാത്യു കണമല, അഭിലാഷ് ജോസഫ്, നിതിൻ ജോസ് എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments